നെടുംപറമ്പ് സ്വദേശിയായ ലീലാമ്മയെയാണ് മകൾ വീട്ടുമുറ്റത്ത് തൂണിൽ കെട്ടിയിട്ട് മര്‍ദിച്ചത്. ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്ത് അംഗത്തെയും മകൾ കയ്യേറ്റം ചെയ്തു. 

കൊല്ലം: പത്തനാപുരത്ത് വൃദ്ധയായ അമ്മയെ മകള്‍ കെട്ടിയിട്ട് മർദ്ദിച്ചു. നെടുംപറമ്പ് സ്വദേശിയായ ലീലാമ്മയെയാണ് മകൾ വീട്ടുമുറ്റത്ത് തൂണിൽ കെട്ടിയിട്ട് മര്‍ദിച്ചത്. ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്ത് അംഗത്തെയും മകൾ കയ്യേറ്റം ചെയ്തു. 

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കൂടിയാണ് നെടുമ്പറമ്പ് സ്വദേശിനിയായ ലീലാമ്മയെ മകൾ ലീന കെട്ടിയിട്ട് മർദ്ദിച്ചത്. വൃദ്ധയുടെ നിലവിളി കേട്ട് പഞ്ചായത്ത് മെമ്പറും നാട്ടുകാരും ഓടിയെത്തി. മര്‍ദ്ദനം തടയാൻ ശ്രമിക്കുന്നതിനിടെ വനിതാ പഞ്ചായത്തംഗം അര്‍ഷമോളേയും ലീന മര്‍ദ്ദിച്ചു. പരിക്കേറ്റ അര്‍ഷ പത്തനാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്വത്തിനെ ചൊല്ലി മകൾനിരന്തരം മര്‍ദിക്കാറുണ്ടെന്ന് ലീലാമ്മ പറഞ്ഞു. പഞ്ചായത്ത് മെമ്പറുടെ പരാതിയിൽ പത്തനാപുരം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷനംഗം ഉത്തരവ് നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

YouTube video player

കണ്ണൂരില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവവും ഇന്ന് പുറത്തുവന്നു. പേരാവൂർ സ്വദേശി പാപ്പച്ചനെയാണ് മദ്യ ലഹരയിൽ മകൻ മാർട്ടിൻ ഫിലിപ്പ് ക്രൂരമായി മര്‍ദ്ദിച്ചത്. വീട്ടുകാര്‍ തന്നെ പകര്‍ത്തിയ ദൃശ്യം പുറത്തായതോടെ പൊലീസ് മാര്‍ട്ടിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ പരാതിയില്ലെന്ന് അച്ഛൻ അറിയിച്ചതിനാൽ ഇതുവരേയും കേസെടുത്തിട്ടില്ല.

Read More: മദ്യലഹരിയില്‍ അച്ഛന് മകന്‍റെ ക്രൂരമര്‍ദ്ദനം; സംഭവം കണ്ണൂരില്‍