Asianet News MalayalamAsianet News Malayalam

ബിജെപി വ്യാപാരികൾക്കൊപ്പം; മുഖ്യമന്ത്രിക്ക് ദുർവാശി, നിലവിലെ അടച്ചിടലിന് ശാസ്ത്രീയ അടിത്തറയില്ല;എം ടി രമേശ്

മനുഷ്യത്വപരമായി കാണുന്നതിന് പകരം മുഖ്യമന്ത്രി അവരെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ കട അടച്ചിടലിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

mt ramesh said the state governments attitude towards the merchant community was highly reprehensible
Author
Calicut, First Published Jul 14, 2021, 3:26 PM IST

കോഴിക്കോട്: വ്യാപാരി സമൂഹത്തോട് സംസ്ഥാന സർക്കാരിൻ്റെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിജെപി നേതാവ് എം ടി രമേശ്. മനുഷ്യത്വപരമായി കാണുന്നതിന് പകരം മുഖ്യമന്ത്രി അവരെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ കട അടച്ചിടലിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യാപാരികളുടെ ആവശ്യത്തിനെ ബിജെപി അനുകൂലിക്കുന്നു. വ്യാപാരികളുടെ നാളത്തെ സമരം ഒരു സംഘർഷത്തിലേക്ക് പോകാതെ നോക്കണം. 
ബിജെപി വ്യപാരികൾക്കൊപ്പമാണ്. മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നത്. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് കേരളത്തിലാണ്. ഉയർന്ന ടിപിആർ ഉള്ളതും കേരളത്തിലാണ്. മുഖ്യമന്ത്രി ദുർവാശി വെടിയണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു. 

Read Also: ചർച്ച പരാജയം; നാളെ പതിനാല് ജില്ലകളിലും കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios