തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി കസ്റ്റഡിയിലായതിനു പിന്നാലെ സിപിഎമ്മിലെ പലരും കുടുങ്ങുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അന്താരാഷ്ട്ര മയക്ക് മരുന്ന് സംഘവുമായാണ് ബിനീഷിൻ്റെ ബന്ധം. ബിനീഷിന് സിപിഎമ്മുമായി ബന്ധമില്ലെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

ബിജെപി ഇടപെട്ടില്ലെങ്കിൽ മയക്ക് മരുന്ന് കേസ് അന്വേഷണം സിപിഎം നേതാക്കളിലേക്കെത്തും. സ്വർണ്ണ കള്ളകടത്ത് കേസിൽ ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനിലേക്കും അന്വേഷണം എത്തണം. ഇദ്ദേഹത്തിന്റെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കണം.