മുല്ലപ്പെരിയാറിൽ നിന്ന് ഇപ്പോള്‍ തന്നെ വെള്ളം ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമീകരിക്കണമെന്ന് കേരള പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടില്‍ ഉപസമിതി നടത്തിയ ഡാം പരിശോധന പൂര്‍ത്തിയായി. അണക്കെട്ടിനെ സംബന്ധിച്ചോ ഷട്ടറുകളുടെ പ്രവർത്തനക്ഷമത സംബന്ധിച്ചോ പ്രശ്‍നമില്ലെന്നാണ് വിലയിരുത്തൽ. അഞ്ചംഗ സമിതി നാളെ ഓൺലൈൻ ആയി യോഗം ചേരും. മുല്ലപ്പെരിയാറിൽ നിന്ന് ഇപ്പോള്‍ തന്നെ വെള്ളം ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമീകരിക്കണമെന്ന് കേരള പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മേൽനോട്ട സമിതിക്കും, ഉന്നതാധികാര സമ്മതിക്കും കത്ത് നൽകിയെന്നും കേരള പ്രതിനിധികൾ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

അണക്കെട്ടിലെ ജലനിരപ്പ് 137 അടിയോട് അടുക്കുകയാണ്. എന്നാൽ നീരൊഴുക്ക് കുറഞ്ഞതിനാൽ നിലവിൽ ആശങ്കകളില്ല. കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് തമിഴ്നാട് കൂട്ടിയതും അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് തടയാൻ സഹായിച്ചിട്ടുണ്ട്. മുൻ കാലങ്ങളിലെ അപേക്ഷിച്ച് തമിഴ്നാട് സർക്കാരിൽ നിന്ന് പൂർണ്ണസഹകരണം ഇപ്പോൾ കിട്ടുന്നുണ്ട്. വരും ദിവസങ്ങൾ മഴ കുറയുമെന്നതും പെരിയാറിന്‍റെ തീരത്തുള്ളവരുടെ ആശങ്കകൾ അകറ്റുന്നു.