മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെയും കേരളത്തിലെയും സാങ്കേതിക അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയാണ് ഉണ്ടാക്കേണ്ടതെന്ന് കേരളം അഭ്യർത്ഥിച്ചു.

ദില്ലി: മുല്ലപ്പെരിയാർ (Mullapperiyar) അണക്കെട്ട് വിഷയത്തിൽ സുപ്രീം കോടതിയിൽ(Supreme Court) അന്തിമ വാദം. അണക്കെട്ട് സുരക്ഷിതമല്ലെന്നും തമിഴ്നാടിന് വെള്ളം നൽകുന്നതിൽ അല്ല, അണക്കെട്ടിന്റെ സുരക്ഷിതത്വത്തിലാണ് തർക്കമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെയും കേരളത്തിലെയും സാങ്കേതിക അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയാണ് ഉണ്ടാക്കേണ്ടതെന്ന് കേരളം അഭ്യർത്ഥിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കോടതിയിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കുറ്റപ്പെടുത്തുന്നു. ഇതിന് പിന്നാലെയാണ് മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും കേരളം ഉയർത്തുന്നത്. 

Mullaperiyar Dam : മുല്ലപ്പെരിയാറിൽ അന്താരാഷ്ട്ര വിദഗ്ദ്ധ സംഘം പരിശോധന നടത്തണമെന്ന് കേരളം

എന്നാൽ അന്താരാഷ്ട്ര വിദഗ്ധരുടെ പഠനം ആവശ്യമില്ലെന്ന് തമിഴ്നാട് ഇന്ന് കോടിയിൽ വാദിച്ചു. കേരളത്തിന്റെ ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സത്യവാങ് മൂലവും നൽകി. അണക്കെട്ടിന്റെ റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ചോർച്ച അടക്കമുള്ള വിഷയങ്ങളിൽ നൽകിയിരിക്കുന്ന ഹർജികളാണ് കോടതി പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരാൻ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നൽകിയ അപേക്ഷയും സുപ്രീം കോടതിക്ക് മുൻപിൽ ഉണ്ട്. ജസ്റ്റിസ് എ എം ഖാൻവിൽക്കർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 

Mullaperiyar : മുല്ലപ്പെരിയാറില്‍ നാലംഗ സംഘം സന്ദര്‍ശനം നടത്തി; എത്തിയത് തമിഴ്നാട് ബോട്ടില്‍

Mullaperiyar Dam : മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷ വീഴ്ച; ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും