മുല്ലപ്പെരിയാര്‍ കേസിൽ സുപ്രീംകോടതിയിൽ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ പുതിയ അപേക്ഷ നൽകും. മുന്നറിയിപ്പ് ഇല്ലാതെ രാത്രി സമയങ്ങളിൽ തമിഴ്നാട് വെള്ളം തുറന്നുവിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാകും കേരളത്തിന്‍റെ അപേക്ഷ. കേസ് അടിയന്തിരമായി പരിഗണിക്കണമെന്നും ആവശ്യപ്പെടും

ഇടുക്കി: മുല്ലപ്പെരിയാറിൽ നാല് ഷട്ടറുകൾ കൂടി രാവിലെ തുറന്നു. നിലവിൽ അഞ്ച് ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നു. ഷട്ടറുകൾ 60 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. 3947 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. ഏഴു മണി മുതൽ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും വർധിപ്പിക്കും.

മുല്ലപ്പെരിയാര്‍ കേസിൽ സുപ്രീംകോടതിയിൽ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ പുതിയ അപേക്ഷ നൽകും. മുന്നറിയിപ്പ് ഇല്ലാതെ രാത്രി സമയങ്ങളിൽ തമിഴ്നാട് വെള്ളം തുറന്നുവിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാകും കേരളത്തിന്‍റെ അപേക്ഷ. കേസ് അടിയന്തിരമായി പരിഗണിക്കണമെന്നും ആവശ്യപ്പെടും. മറ്റന്നാളായിരിക്കും കേരളത്തിന്‍റെ അപേക്ഷ കോടതി പരിഗണിക്കുക. വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫും ഇന്നലെ സത്യവാങ്മൂലം നൽകിയിരുന്നു. മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്നുവിടുന്ന തമിഴ് നാടിന്‍റെ സമീപനത്തിനെതിരെ കേരളം നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനങ്ങൾ ശക്തമായിരുന്നു. അതിന് പിന്നാലെയാണ് സുപ്രീംകോടതിയിലേക്ക് കേരളത്തിന്‍റെ നീക്കം. 

മുല്ലപ്പെരിയാറിൽ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്നു വിടുന്ന സാഹചര്യം ഇന്നത്തെ സംസ്ഥാന മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും. പെരിയാർ തീരത്തെ ജനങ്ങളുടെ ആശങ്ക തീർക്കാൻ കൂടുതൽ നടപടി ആലോചിക്കും.

YouTube video player