തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ കോടിയേരി ബാലകൃഷ്ണനും സിപിഎമ്മും മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നവോത്ഥാനം പ്രസംഗിക്കുന്നവർക്ക് പരാതിയെ കുറിച്ചു അന്വേഷിക്കാൻ ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.

കേരളാ കൊണ്‍ഗ്രസിൽ സമവായ ശ്രമങ്ങൾ അടഞ്ഞിട്ടില്ല. ഇനിയും പ്രതീക്ഷയുണ്ട്.  ശബരിമല ബില്ലിന്‍റെ ഭാവി ബിജെപിയുടെ കയ്യിലാണെന്നും വിവിധ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടിയായി പറഞ്ഞു.

കേസിന് പാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കൾ ഒഴിഞ്ഞു മാറിയിരുന്നു. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ പാർട്ടി ഇടപെടിലില്ലെന്നുമാണ് ഇന്നും സിപിഎം വിശദീകരണം. അതേസമയം, വിഷയത്തില്‍ ഇന്നും കോടിയേരി പ്രതികരിച്ചിട്ടില്ല.