കോഴിക്കോട്: അഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശിവശങ്കറെ കസ്റ്റഡിയിലെടുത്തുവെന്നാൽ മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി എടുക്കേണ്ട തീരുമാനങ്ങള്‍ താന്‍ എടുത്തുവെന്ന് അറിയിച്ച് ഫയലില്‍ ഒപ്പ് വെച്ച ഉദ്യോഗസ്ഥ പ്രമുഖനാണ് ശിവശങ്കര്‍. മഞ്ഞ് മലയുടെ ഒരു കഷ്ണം മാത്രമാണ് ഇത്.  ധാര്‍മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം. കേരള പൊതുസമൂഹം അദ്ദേഹത്തിന്‍റെ രാജിയാണ് ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

Also Read: മുൻകൂർ ജാമ്യഹർജികൾ തള്ളി; സ്വർണ്ണക്കടത്ത് കേസില്‍ എം ശിവശങ്കർ കസ്റ്റഡിയിൽ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയും രാജി ആവശ്യപ്പെട്ടു. ശിവശങ്കറിനെ കസ്റ്റ‍ഡിയിലെടുത്തതോടെ ക്രമക്കേടുകളിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് വ്യക്തമായെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ശിവശങ്കർ രോഗലക്ഷണം മാത്രമാണെന്നും മുഖ്യമന്ത്രിയാണ് രോഗിയെന്നും ചെന്നിത്തല പറഞ്ഞു. ഇനി അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ല. അഴിമതി ചെയ്തത് മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ ചെന്നിത്തല പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ടു.

Also Read: ശിവശങ്കർ രോഗലക്ഷണം മാത്രം, മുഖ്യമന്ത്രിയാണ് രോഗി; രാജി വയ്ക്കണമെന്ന് ചെന്നിത്തല