തിരുവനന്തപുരം: ജീവനക്കാരോട് തികഞ്ഞ അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്കെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. ജീവനക്കാരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് എല്ലാ കാര്യത്തിലും സർക്കാർ സ്വീകരിക്കുന്നത്. 

ചുവപ്പുനാട ഒഴിവാക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ലെന്നും മുല്ലപ്പളളി കുറ്റപ്പെടുത്തി. എൻജിഒ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പളളി.