Asianet News MalayalamAsianet News Malayalam

രാഷ്ട്രീയ രംഗത്തെ സ്ത്രീകൾ പോലും സൈബർ ആക്രമണത്തിന് ഇരയാകുന്നു; ഹരിത വിഷയത്തിൽ പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി

വെർബൽ റേപ്പാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. വാർത്താ സമ്മേളനം നടത്തി ഇക്കാര്യം സ്ത്രീകൾക്ക് പറയേണ്ടി വരുന്നു. എന്നിട്ട് പോലും ആക്രമണം നടത്തിയവർക്കെതിരെ നടപടിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran against e on haritha controversy
Author
Kozhikode, First Published Oct 2, 2021, 3:09 PM IST

കോഴിക്കോട്: ഹരിത വിഷയത്തിൽ (Haritha) പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ രംഗത്തെ സ്ത്രീകൾ പോലും സൈബർ ആക്രമണത്തിന് വിധേയരാകുന്നു. വെർബൽ റേപ്പാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെട്ടുത്തി, വാർത്താ സമ്മേളനം നടത്തി ഇക്കാര്യം സ്ത്രീകൾക്ക് പറയേണ്ടി വരുന്നു. എന്നിട്ട് പോലും ആക്രമണം നടത്തിയവർക്കെതിരെ നടപടിയില്ല. സൈബർ ഗുണ്ടകൾക്കെതിരെ കർശന നടപടി വേണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അതേസമയം, മുസ്ലീം ലീഗിനെ ഏറെ പ്രതിരോധത്തിൽ നിർത്തിയ എംഎസ്എഫിൻ്റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവർത്തനം ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി ചർച്ചയായി. ഹരിതയുടെ പ്രവർത്തനത്തിനായി പുതിയ മാർഗരേഖ പ്രവർത്തകസമിതി അംഗീകരിച്ചു. ഈ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന - ജില്ലാ കമ്മിറ്റികളുണ്ടാവില്ല. കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും. യൂത്ത് ലീഗിലും എം.എസ്.എഫിലും കൂടുതൽ വനിതകൾക്ക് ഭാരവാഹിത്വം നൽകാനും യോഗത്തിൽ തീരുമാനമായി. കോളേജുകളിൽ മാത്രം സാന്നിധ്യമുള്ള ചെറുയൂണിറ്റായി ഹരിത മാറും.   

Also Read: ഹരിതയെ ഒതുക്കി മുസ്ലീംലീഗ്: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയുണ്ടായെന്ന് പ്രവർത്തകസമിതിയിൽ വിലയിരുത്തൽ

 

Follow Us:
Download App:
  • android
  • ios