പുനസംഘടനയിൽ മതിയായ വനിതാ പ്രാതിനിധ്യമില്ലെന്ന കാര്യവും അടുത്ത ലിസ്റ്റിൽ പരിഹാരം ഉണ്ടാകുമെന്നും ലതികാ സുഭാഷിനെ ബോധ്യപ്പെടുത്തിയിരുന്നു. അതിന് ശേഷവും പരസ്യ പ്രതികരണം നടത്തിയെങ്കിൽ അത് ഗൗരവമുള്ളതാണ് 

തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ലിസ്റ്റിലെ വനിതാ പ്രാതിനിധ്യക്കുറവിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട്ട് പാര്‍ട്ടി പരിപാടിക്കിടെ ലതികാ സുഭാഷിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. പുനസംഘടനാ പട്ടികയിൽ വനിതാ പ്രാതിനിധ്യം പോരെന്ന് ലതികാ സുഭാഷിനോട് അങ്ങോട്ട് പറയുകയായിരുന്നു.

മണിക്കൂറുകൾ ഒരുമിച്ച് ഉണ്ടായിരുന്നിട്ടും അപ്പോഴൊന്നും ഒരു പരാതിയും പറയാതെ പിന്നീട് വാര്‍ത്താ സമ്മേളനം നടത്തിയെങ്കിൽ അത് ഗൗരവത്തോടെയാണ് കാണുന്നത്. പരസ്യ പ്രതികരണം പാടില്ലെന്നും നടപടി ഉണ്ടാകുമെന്നും പാര്‍ട്ടി നിലപാട് എടുത്താൽ അത് എല്ലാവര്‍ക്കും ബാധകമാകുമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: വനിതകളുടെ മനസ് വ്രണപ്പെട്ടു; കെപിസിസി ലിസ്റ്റിൽ ലതികാ സുഭാഷിന്‍റെ പരാതി സോണിയാ ഗാന്ധിക്ക്...