സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം പൂന്തുറയിലും നൂറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസ് അടച്ചു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം പൂന്തുറയിലും നൂറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ കാസര്‍കോട് മരിച്ച വ്യക്തിയുടെ രണ്ടാമത് പരിശോധനാ ഫലവും പോസിറ്റീവായി.

കാസര്‍കോട്ട് കൊവിഡ് ജാഗ്രത; കര്‍ണാടകയിൽ നിന്നുള്ള പഴം പച്ചക്കറി വാഹനങ്ങൾക്ക് പാസ് നിര്‍ബന്ധം

കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍കോട് വെച്ച് മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക ഹുബ്ലിയിലെവ്യാപാരിയാണ് മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുള്‍ റഹ്മാന്‍. രണ്ടുദിവസം മുമ്പാണ് ഇയാള്‍മരിച്ചത്. കേരളത്തില്‍ ആരുമായി ഇയാള്‍ക്ക് സമ്പര്‍ക്കമില്ലെന്നാണ് വിവരം. അബ്ദുള്‍ റഹ്മാന്രോഗമുണ്ടായത് കര്‍ണാടകയില്‍ നിന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.