രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതിയായ ഷിഹാബ് എന്നയാളാണ് നേരത്തെ അസീസിനെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ട് പോയത്

കോഴിക്കോട്: ഏഴ് വർഷം മുൻപ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ കോടതി വിചാരണ നടക്കാനിരിക്കെ ഇരയ്ക്ക് നേരെ വീണ്ടും വധശ്രമം. നേരത്തെ സ്വർണക്കടത്ത് ക്യാരിയറായിരുന്ന അബ്ദുൾ അസീസിന് നേരെയാണ് കഴിഞ്ഞ ദിവസം അക്രമ ശ്രമം ഉണ്ടായത്. ഓമശ്ശേരി സ്വദേശിയാണ് അബ്ദുൾ അസീസ്. രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതിയായ ഷിഹാബ് എന്നയാളാണ് നേരത്തെ അസീസിനെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ട് പോയത്. ഈ കേസിലെ വിചാരണ നടക്കാനിരിക്കെയാണ് വീണ്ടും അക്രമമുണ്ടായത്. കൊടുവള്ളി പൊലീസ് കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona