Asianet News MalayalamAsianet News Malayalam

ചുറ്റിക കൊണ്ട് തലക്കടിച്ചും ഉളി കൊണ്ട് കുത്തിയും കൊലപാതകം; പുഷ്പലതയുടെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം

പണം ആവശ്യപെട്ട് അഖിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്നു. നിലവിൽ ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ല.

Murder by hammer and chisel Investigation focused on Pushpalathas son kollam padappakkara murder
Author
First Published Aug 18, 2024, 6:23 AM IST | Last Updated Aug 18, 2024, 6:27 AM IST

കൊല്ലം: കൊല്ലം പടപ്പക്കരയിൽ കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം. ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ പുഷ്പലതയുടെ അച്ഛൻ ആൻ്റണി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ഇന്നലെയാണ് പടപ്പക്കരയിലെ വീട്ടിൽ പുഷ്പലതയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പുഷ്പലതയുടെ മകൻ അഖിലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പണം ആവശ്യപെട്ട് അഖിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്നു. നിലവിൽ ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ല. അഖിൽ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios