പള്ളുരുത്തി പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി

കൊച്ചി: പള്ളുരുത്തി പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. ആലപ്പുഴ ചേർത്തല അരൂർ സ്വദേശി സന്ദീപ് പി എസ് (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടകൊച്ചി സ്വദേശിയെ കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന സന്ദീപിനെ അന്വേഷണസംഘം പിടികൂടുകയായിരുന്നു. കേസ്സിലെ രണ്ട് മുതൽ നാല് വരെയുള്ള പ്രതികളായ അരൂർ സ്വദേശികളായ അഗസ്റ്റിൻ ജെറാൽഡ്, ഷാനു, പത്തനംതിട്ട സ്വദേശി ആൽവിൻ രാജ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ സന്ദീപ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ആലപ്പുഴ അരൂർ പോലീസ് സ്റ്റേഷനിൽ മൂന്ന് മയക്കുമരുന്ന് കേസുകളും വയനാട് തൊണ്ടർനാട്, തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനുകളിൽ ഓരോ മയക്കുമരുന്ന് കേസ് വീതവും പനങ്ങാട് സ്റ്റേഷനിൽ ഒരു കവർച്ചാ കേസും നിലവിലുണ്ട്.

മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണർ അജിത്ത് കുമാറിന്‍റെ നിർദ്ദേശപ്രകാരം പള്ളുരുത്തി ഇൻസ്പെക്ടർ ജസ്റ്റിൻ പി.പി., സബ് ഇൻസ്പെക്ടർ പ്രജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ജീൻസൺ, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

YouTube video player