കുട്ടികളെ ചെറുപ്പം മുതൽ സംഗീതമോ നൃത്തമോ പരിശീലിപ്പിക്കണമെന്നും ജീവിതത്തിൽ കല ലഹരിയാവണമെന്നും ലഹരിക്കും അക്രമങ്ങള്‍ക്കുമെതിരെ ജാഗ്രതാ സന്ദേശവുമായുള്ള ഏഷ്യാനെറ്റ് ന്യൂസ് മെഗാ ലൈവത്തോണിൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി പറഞ്ഞു
തിരുവനന്തപുരം: കുട്ടികളെ ചെറുപ്പം മുതൽ സംഗീതമോ നൃത്തമോ പരിശീലിപ്പിക്കണമെന്നും ജീവിതത്തിൽ കല ലഹരിയാവണമെന്നും ലഹരിക്കും അക്രമങ്ങള്‍ക്കുമെതിരെ ജാഗ്രതാ സന്ദേശവുമായുള്ള ഏഷ്യാനെറ്റ് ന്യൂസ് മെഗാ ലൈവത്തോണിൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി പറഞ്ഞു. ഞാനൊക്കെ വീട്ടുകാരെയും ഗുരുക്കന്മാരെയുമൊക്കെ പേടിച്ചാണ് വളര്‍ന്നത്. ഇന്നത്തെ കാലത്ത് അങ്ങനെ അല്ലെന്ന് തോന്നുന്നു. കുട്ടികളെ വെറെ രീതിയിൽ ട്രീറ്റ്മെന്‍റ് ചെയ്താൽ പ്രശ്നങ്ങള്‍ കുറയും.
കുട്ടികള്‍ക്കാണ് എനര്‍ജി കൂടുതൽ. ആ എനര്‍ജി പോസിറ്റീവായി കൊണ്ടുവന്നാൽ വലിയ മാറ്റമുണ്ടാകും. വീട്ടില്‍ നടക്കുന്നതാണ് സമൂഹത്തിൽ നടക്കുന്നത്. നമ്മളേക്കാളും വലിയ വ്യക്തികള്‍ ലോകത്തുണ്ടെന്ന് അവരെ മനസിലാക്കുക. എല്ലാവര്‍ക്കും പ്രശ്നങ്ങളും ഫ്രസ്ട്രേഷനും ഉണ്ടാകും. അത് തീര്‍ക്കുന്നത് പല രീതിയിലാണ്. ഇന്ന് എല്ലാം എല്ലായിടത്തും ലഭിക്കും. കുട്ടികള്‍ക്ക് എല്ലാം ഒരു രസമാണ്.
കുട്ടികള്‍ ചെറുപ്പം മുതലെ നൃത്തവും സംഗീതവുമെല്ലാം അഭ്യസിക്കണം. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് പഠനം മാത്രമല്ലാതെ മാറി ചിന്തിക്കാനാകും. അതല്ലെങ്കിൽ മൊബൈലിലടക്കമുള്ള ഡിജിറ്റൽ ഗാഡ്ജറ്റുകളിൽ അഡിക്ടായി മാറും. ജീവിതത്തിൽ കല ലഹരിയാകണമെന്നും സ്റ്റീഫൻ ദേവസി പറഞ്ഞു.

