കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സിപിഎമ്മും മുസ്ലീം ലീഗും. കണ്ണൂരിലെ 104 കേന്ദ്രങ്ങളിൽ സിപിഎം ഭരണഘടനാ സംരക്ഷണ കൂട്ടായ്മകൾ നടത്തും. പ്രതിഷേധ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജനുവരി 13ന് തലശേരിയിൽ നടക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

അതേസമയം, മുസ്ലീംലീഗും പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ഈ മാസം 11, 12 തിയതികളിൽ സംസ്ഥാന വ്യാപകമായി വിവിധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. 12 ന് മലപ്പുറം ജില്ലയിൽ മനുഷ്യ മതിൽ തീർക്കും. മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് സമരപരിപാടികൾ സംഘടിപ്പിക്കുന്നത്.