മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചുള്ള മുസ്ലീം ലീഗ് ചർച്ച ഇന്ന് പാണക്കാട് നടക്കും. കാസർകോട്ടുള്ള നേതാക്കളെ ചർച്ചക്കായി ഇന്ന് പാണക്കാട്ടേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് ജില്ലാ ഭാരവാഹികളോടും മഞ്ചേശ്വരം മണ്ഡലം നേതാക്കളോടും രാവിലെ പതിനൊന്നു മണിയോടെ പാണക്കാടെത്താനാണ് നിർദ്ദേശം.

ജില്ലാ പ്രസിഡണ്ട് എം സി ഖമറുദീൻ, മുൻ മന്ത്രി സി ടി അഹമ്മദാലി, യൂത്ത് ലീഗ് നേതാവ് എ കെ എം അഷറഫ് എന്നിവരാണ് മുസ്ലീം ലീഗിന്റെ അവസാനഘട്ട സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ളത്. ചർച്ചക്ക് ശേഷം ഉച്ചയോടെ നേതൃയോഗം ചേർന്ന് ഇന്ന് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.