മലപ്പുറം: അഴീക്കോട് പ്ലസ് ടു കോഴ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത കെഎം ഷാജി എംഎൽഎയെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി വിളിച്ചുവരുത്തി വിശദീകരണം തേടി. തുടർച്ചയായി ഇഡി ചോദ്യംചെയ്യലിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഉന്നതാധികാര സമിതി യോഗം ചേർന്നതിന് തൊട്ട് പിന്നാലെയാണ് ഷാജിയെ വിളിച്ച് വരുത്തി വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്.

യൂത്ത് ലീഗിന്റെ സെക്രട്ടറിയാണ് നിലവിൽ കെഎം ഷാജി. ഷാജിയെ ഇഡി വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ തുടരുകയാണ്. തദ്ദേശഭരണ തെരെഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി.