തളിപറമ്പില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അള്ളാകുളം മുഹമ്മദിനും, പികെ സുബൈറിനോടും വിശദീകരണം ചോദിച്ചു. 

കണ്ണൂര്‍: തളിപ്പറമ്പ് മുസ്ലീം ലീഗില്‍ സമാന്തര കമ്മിറ്റി ഉണ്ടാക്കിയ മുഹമ്മദ് അള്ളാംകുളം വിഭാഗത്തിലെ 5 പേരെ ജില്ലാ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി നേതാക്കളെ പൂട്ടിയിടുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്ത പി കെ സുബൈര്‍ വിഭാഗത്തിലൈ 5 പേരെയും സസ്‌പെന്‍ഡ് ചെയ്തു. തളിപറമ്പില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അള്ളാകുളം മുഹമ്മദിനും, പികെ സുബൈറിനോടും വിശദീകരണം ചോദിച്ചു. പാര്‍ട്ടി രഹസ്യം ചോര്‍ത്തി നല്‍കുന്നവരെ കണ്ടെത്താന്‍ രണ്ടംഗ കമ്മീഷനെയും നിയോഗിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona