ചന്ദ്രിക ഫിനാന്‍സ് ഡയറക്ടർ സമീറിനെ മാറ്റിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് യൊതൊരു ചർച്ചയും നടന്നിട്ടില്ലെന്നും സലാം പറഞ്ഞു. 

കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്ക് എതിരെ മുഈന്‍ അലി തങ്ങൾ ഉന്നയിച്ച വിഷയം ഇനിയും ചർച്ച ചെയ്യുമെന്ന് ലീഗ് നേതൃത്ത്വം. ചന്ദ്രികയില്‍ നടന്നത് ഫണ്ട് തിരിമറിയല്ലെന്നും ഇപ്പോഴുള്ളത് സാമ്പത്തിക പ്രതിസന്ധി മാത്രമാണെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ചന്ദ്രിക ഫിനാന്‍സ് ഡയറക്ടർ സമീറിനെ മാറ്റിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് യൊതൊരു ചർച്ചയും നടന്നിട്ടില്ലെന്നും സലാം പറഞ്ഞു. വരുന്ന പതിനാലിന് ലീഗ് പ്രവർത്തക സമിതിയോഗം കോഴിക്കോട് ചേരുമെന്നും സലാം അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.