വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍. കണ്ണൂരിലെ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ കെ എം ഷാജിയെ ബലിയാടാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മലപ്പുറം: കെ എം ഷാജിക്ക് പൂര്‍ണ പിന്തുണയുമായി മുസ്ലീം ലീഗ്. സര്‍ക്കാര്‍ ഷാജിയെ വേട്ടയാടുകയാണെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. കണ്ണൂരിലെ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ കെ എം ഷാജിയെ ബലിയാടാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player

കഴിഞ്ഞ ദിവസമാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയത്. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിലാണ് പരിശോധന നടത്തിയിരുന്നത്. കണ്ണൂരെ വീട്ടിൽ നിന്നും 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോഴിക്കോട്ടെ വീട്ടിൽ നിന്ന് വിജിലൻസ് വിദേശ കറൻസികളും കണ്ടെടുത്തു എന്നാണ് വിവരം. കുട്ടികളുടെ ശേഖരമാണ് ഇതെന്നാണ് ഷാജിയുടെ വിശദീകരണം. മഹസറിൽ രേഖപ്പെടുത്തിയ ശേഷം ഇത് വീട്ടിൽ തിരികെ വച്ചു.