വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ല.അരവിന്ദാക്ഷൻ ഇഡിക്കെതിരെ പറഞ്ഞതിൽ പ്രതികാര നടപടിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

കണ്ണൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലെടുത്ത പി.ആര്‍.അരവിന്ദാക്ഷന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം,വി.ഗോവിന്ദന്‍ രംഗത്ത്.അരവിന്ദാക്ഷൻ ഇഡിക്കെതിരെ പറഞ്ഞതിലെ പ്രതികാര നടപടിയാണ് കസ്റ്റഡി.മൊയ്‌തീനിലേക്ക് മാത്രമല്ല, ആരിലേക്കും ഇ ഡി എത്താം.വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ല.സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത അരവിന്ദാക്ഷനെ വൈകിട്ടോടെ ഇഡി ഓഫീസില്‍ എത്തിച്ചു.കള്ളക്കേസെന്നായിരുന്നു അരവിന്ദാക്ഷന്‍റെ പ്രതികരണം.കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎം കാരനാണ് അരവിന്ദാക്ഷന്‍. അത്താണി ലോക്കൽ കമ്മിറ്റി അംഗം ആണ് പി ആര്‍ അരവിന്ദാക്ഷന്‍. എസി മൊയ്തിനുമായി ഏറെ അടുപ്പമുള്ള നേതാവാണ്. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്‍റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു .വടക്കാഞ്ചേരി നഗരസഭ കൗൺസിലർ ആണ്.
ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ അരവിന്ദാക്ഷൻ നേരത്തേ പരാതി ഉന്നയിച്ചിരുന്നു

Add Asianetnews as a Preferred SourcegooglePreferred

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു