Asianet News MalayalamAsianet News Malayalam

ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടനാ വിരുദ്ധം, പ്രതിഷേധം ഇനിയും തുടരുമെന്ന് എംവിഗോവിന്ദന്‍

വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ബോധപൂർവമായ ശ്രമം ഗവര്‍ണര്‍ നടത്തുകയാണ്.പ്രതിഷേധത്തിനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

MV Govindan says protest against Governor will continue
Author
First Published Dec 12, 2023, 11:46 AM IST

കണ്ണൂര്‍:ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തെ  ന്യായീകരിച്ച് എം വി ഗോവിന്ദൻ.ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല.ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടന വിരുദ്ധമാണ്.അതുകൊണ്ടാണ് സുപ്രീം കോടതിക്ക് മുന്നിൽ ഉത്തരം പറയേണ്ടി വന്നത്..വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ബോധപൂർവമായ ശ്രമം ഗവര്‍ണര്‍ നടത്തുകയാണ്.ആർഎസ്എസ് പ്രവർത്തകരെ  മാത്രം സർവകലാശാലയിലേക്ക് നോമിനേറ്റ് ചെയ്യുന്നു.ഒരു യോഗ്യതയും ഇല്ലാത്തവരെ കുത്തിക്കയറ്റുന്നു..കൊലക്കേസ് പ്രതിയുടെ ഭാര്യയെ ആർഎസ്എസ് ആയതുകൊണ്ട് മാത്രം നോമിനേറ്റ് ചെയ്തു.പ്രതിഷേധത്തിനുള്ള അവകാശം എല്ലാവർക്കുമുണ്ട്.നവകേരള സദസ്സിൽ ചാവേറുകളെ പോലെ ചാടി വീണതിനെയാണ് എതിർത്തത്.ഗോവിന്ദൻ.കരിങ്കൊടി പ്രതിഷേധത്തെ ഒരിക്കലും സിപിഎം എതിർത്തിട്ടില്ല.ആത്മഹത്യ സ്ക്വാഡ് ആയി പ്രവർത്തിച്ചതിനെയാണ് എതിർത്തത്.ഗവർണര്‍കകെതിരായ.പ്രതിഷേധം ഇനിയും തുടരും.എസ്എഫ്ഐയുടെ ഭാഗത്ത് നിന്ന് അക്രമം ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു .

ഗവര്‍ണറെ കേരളത്തിലെ ഒരും ക്യാംപസിലും കയറ്റില്ല,വാഹനത്തിന് മുന്നിൽ ചാടിയുള്ള സമരം ഉണ്ടാകില്ലെന്ന് എസ്എഫ്ഐ

'അക്രമികളെ കൊണ്ടുവന്നത് പൊലീസ് വാഹനത്തിൽ'; പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയെന്ന് ഗവര്‍ണര്‍

Latest Videos
Follow Us:
Download App:
  • android
  • ios