ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എകെജി സെന്ററിൽ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാലയിട്ട് സ്വീകരിച്ചു. സിപിഎമ്മിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

തിരുവനന്തപുരം: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം സിപിഎമ്മിന്റെ കേരള ആസ്ഥാന മന്ദിരമായ തിരുവനന്തപുരത എകെജി സെന്റർ സന്ദർശിച്ചു. ചൈനീസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഹെ മെങ്, രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങളുടെ ചുമതലയുള്ള എംബസിയിലെ കൗൺസിലർ ഷൗ ഗുവോഹി, രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എംബസിയുടെ സെക്കൻഡ് സെക്രട്ടറി ഗുവോ ഡോങ്ഡോങ് എന്നിവരടങ്ങുന്ന സംഘമാണ് എകെജി സെന്റർ സന്ദർശിച്ചത്. പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming