കണ്ണൂർ: കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിബിഐ കൂട്ടിലിട്ട പട്ടിയാണെന്നും പരാമർശത്തിന്റെ പേരിൽ ജയിലിൽ പോകാനും മടിയില്ലെന്നും ജയരാജൻ വലിയപറമ്പിലെ എൽഡിഎഫ് പൊതുയോഗത്തിൽ പറഞ്ഞു. 

'അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ലൈഫ് മിഷൻ പദ്ധതി യുഡിഎഫും ബിജെപിയും തടസ്സപ്പെടുത്തുകയാണ്. കോടതി ഭാഷയിൽ പറഞ്ഞാൽ സിബിഐ കൂട്ടിലിട്ട തത്തയാണ്. എന്നാൽ തന്നോട് ചോദിച്ചാൽ സിബിഐ കൂട്ടിലിട്ട പട്ടിയാണെന്നെ പറയുകയുള്ളു.
കൂട്ടിലിട്ട പട്ടികൾ യജമാന സ്നേഹം കാണിക്കും. മറ്റുള്ളവരെ കാണുമ്പോൾ കുരച്ചുകൊണ്ടിരിക്കും. കടിക്കുന്നതിന് മുന്നോടിയാണ് ഇവയുടെ കുര. എന്നായിരുന്നു  വലിയപറമ്പിലെ എൽഡിഎഫ് പൊതുയോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാമർശം.