Asianet News MalayalamAsianet News Malayalam

അവിനാശി അപകടത്തിൽ പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ സംഘം

പാലക്കാട് എൻഫോഴ്സ്മെന്‍റ് ആർഡിഒയുടെ റിപ്പോർട്ട് ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന ആരോപണം ഉയർന്നിരുന്നു. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ സംഘം. 

mvd deputes new team to investigate avinashi ksrtc bus accident
Author
Trivandrum, First Published Feb 24, 2020, 4:49 PM IST

തിരുവനന്തപുരം: 19 പേരുടെ ജീവൻ നഷ്ടമായ അവിനാശി അപകടത്തെക്കുറിച്ച് വിശദമായ പരിശോദന നടത്താൻ മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ സംഘം. തൃശ്ശൂർ ഡെപ്യൂട്ടി എം സുരേഷ്. എൻഫോഴ്സ്മെന്‍റ് ഷാജി എന്നിവരെയാണ് അവിനാശിയിൽ പരിശോധനയ്ക്കായി നിയോഗിച്ചത്. പാലക്കാട് എൻഫോഴ്സ്മെന്‍റ് ആർഡിഒയുടെ റിപ്പോർട്ട് ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന ആരോപണം ഉയർന്നിരുന്നു. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ സംഘം. 

രണ്ട് കെഎസ്ആർടിസി ജീവനക്കാരടക്കം 19 മലയാളികളാണ് ഫെബ്രുവരി 20ന് അവിനാശിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ സ്കാനിയ ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ച് കയറുകയായിരുന്നു. കണ്ടെയ്നർ‍ ലോറി ഓടിച്ച ‍ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. 

അപകടത്തില്‍ മരണപ്പെട്ട യാത്രക്കാരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. കെഎസ്ആര്‍ടിസി ടിക്കറ്റില്‍ ഈടാക്കുന്ന സെസില്‍ നിന്നുമായിരിക്കും യാത്രക്കാരുടെ ഇന്‍ഷുറന്‍സ് തുക നല്‍കുക. കൊലപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരായ ഗിരീഷിന്‍റേയും ബൈജുവിന്‍റേയും കുടുംബാംഗങ്ങള്‍ക്ക് ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും 30 ലക്ഷം രൂപ വീതം നല്‍കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതു കൂടാതെ അപകടത്തില്‍ പരിക്കേറ്റ എല്ലാവരുടേയും ചികിത്സാ ചിലവ് സര്‍ക്കാര്‍ എറ്റെടുത്തിരുന്നു. 

Follow Us:
Download App:
  • android
  • ios