അങ്ങനെയങ്ങ് പോയാലെങ്ങനാ...! ജീപ്പിൽ യുവാക്കളുടെ സാഹസിക യാത്ര, ദൃശ്യങ്ങൾ പ്രചരിച്ചു, പിന്നാലെ എംവിഡി നടപടി
7 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ജീപ്പിന് മുകളിലെ ഷീറ്റുകൾ എടുത്തി മാറ്റിയ ശേഷം വാഹനത്തിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു. പിറകിലുണ്ടായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്.
പാലക്കാട് : ജീപ്പിൽ സാഹസിക യാത്ര നടത്തിയ യുവാക്കൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ജീപ്പ് ഉടമയോട് വാഹനവുമായി മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. ഞായറാഴ്ചയാണ് വണ്ടിപ്പെരിയാർ-വള്ളക്കടവ് റൂട്ടിൽ ഓഫ് റോഡ് ജീപ്പിൽ യുവാക്കൾ അപകട യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്. 7 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ജീപ്പിന് മുകളിലെ ഷീറ്റുകൾ എടുത്തി മാറ്റിയ ശേഷം വാഹനത്തിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു. പിറകിലുണ്ടായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്.