അദ്ദേഹത്തിൻ്റെ രീതിയാണ് പിണറായിക്കും എന്ന് കരുതരുത്,പിണറായിയെ തോക്കു ചൂണ്ടി പേടിപ്പിച്ചു എന്നൊക്കെ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് നടത്തിയ വെളിപ്പെടുത്തല്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്.പിണറായിയെ തോക്കു ചൂണ്ടി പേടിപ്പിച്ചു എന്നൊക്കെ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു 'പിണറായി വിജയൻ ആരാണെന്ന് എനിക്കറിയാം,പണ്ട് കണ്ണൂരില്‍ കൊലക്കേസ് പ്രതിയെ മോചിപ്പിക്കാന്‍ചെന്നപ്പോള്‍ യുവ ഐപിഐസ് ഓഫീസര്‍ തോക്കെടുത്തു.15 മിനിറ്റിനുള്ളില്‍ പിണറായിക്ക് വീട്ടില്‍ പോയി വസ്ത്രം മാറേണ്ടി വന്നു'. ഇതായിരുന്നു കഴിഞ്ഞ ദിവസത്തെ ഗവര്‍ണറുടെ പരമാര്‍ശം.താന്‍ ആരാണെന്ന് ഗവര്‍ണര്‍ക്കറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെകുറിച്ച് താന്‍ പല പുസ്തകങ്ങളും രേഖകളും വായിച്ചു. അങ്ങിനെയാണ് ഈ വിവരം കിട്ടിയതെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു

അടിയന്തരാവസ്ഥക്കാലത്ത്പിണറായിയെ പൊലീസ് പിടിച്ചിട്ടും കാലും പുറവും മാത്രമാണ് മർദ്ദിക്കാനായതെന്ന് എംവിഗോവിന്ദന്‍ പറഞ്ഞു. പിന്നെ മൂത്രമൊഴിച്ച് പോയെന്നൊക്കെ എങ്ങനെ പറയാം.ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല, അദ്ദേഹത്തിൻ്റെ രീതിയാണ് പിണറായിക്കും എന്ന് കരുതരുത്,കമിഴ്ന്ന് കിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ല.ഗവർണർമാരുടെ പ്രശ്നം ഒരു ദേശീയ വിഷയം ആയി കൊണ്ടിരിക്കുകയാണ്. പല സംസ്ഥാനത്തും സമാനമായ പ്രശനമുണ്ടെന്നും എംവിഗോവിന്ദന്‍ പറഞ്ഞു.

-വളരേക്കാലമായി സുധാകരന് RSSമായി ബന്ധമുണ്ട്.സുധാകരൻ്റെ RSS നെ സഹായിച്ചു എന്ന പ്രസ്താവന അതിന് തെളിവാണ് .തലശ്ശേരി കലാപത്തിൽ സുധാകരൻ RSS നൊപ്പം നിന്നു എന്ന് വേണം മനസിലാക്കാൻ. പള്ളി അക്രമിക്കാൻ വന്ന RSS കലാപകാരികളെ സഹായിക്കാൻ സുധാകരൻ കൂട്ടു നിന്നു.സി പി എമ്മിനെ ആക്രമിക്കാനാണ് ആർ എസ് എസിന് സുധാകരൻ ആളെ അയച്ചു നൽകിയത്.അല്ലാതെ ശാഖ സംരക്ഷിക്കാനല്ല.തലശേരി കലാപകാലത്തായിരുന്നു ഇതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു