വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ പാലോട് രവി രാജിവച്ചതോടെയാണ് ശക്തനെ അധ്യക്ഷനാക്കിയത്.

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായി എൻ. ശക്തൻ ഇന്ന് ചുമതലയേൽക്കും. വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ പാലോട് രവി രാജിവച്ചതോടെയാണ് ശക്തനെ അധ്യക്ഷനാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കലുൾപ്പെടെ നടക്കുന്നതിനാലാണ്, ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മുതിർന്ന നേതാവായ ശക്തനെ കെപിസിസി ചുമതല ഏൽപ്പിച്ചത്. വൈകാതെ പുതിയ അധ്യക്ഷനെ നിശ്ചയിക്കും. രാജിക്ക് ശേഷം മാധ്യമങ്ങളെ കാണാതെ മൗനത്തിലാണ് പാലോട് രവി. ഫോൺ സംഭാഷണം റെക്കോഡ് ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News l Malayalam News