എംഎൽഎമാർ സ്ഥിരമായി മത്സരിക്കുന്നത് ശരിയല്ല. പി കെ കുഞ്ഞാലിക്കുട്ടി അടക്കം ഒന്നോ രണ്ടോ പേർക്ക് മാത്രമേ ഇളവ് നൽകാവുയെന്നും നാലകത്ത് സൂപ്പി.

മലപ്പുറം: മുസ്ലീം ലീഗിൽ മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന് മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ നാലകത്ത് സൂപ്പി. തദ്ദേശഭരണ തെരെഞ്ഞെടുപ്പിൽ ഈ തീരുമാനം പാർട്ടിക്ക് ഏറെ ഗുണം ചെയ്തു. അത് നിയമസഭാ തെരഞ്ഞെടുപ്പിലും നടപ്പാക്കണം. എംഎൽഎമാർ സ്ഥിരമായി മത്സരിക്കുന്നത് ശരിയല്ല. പി കെ കുഞ്ഞാലിക്കുട്ടി അടക്കം ഒന്നോ രണ്ടോ പേർക്ക് മാത്രമേ ഇളവ് നൽകാവു. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണം. താൻ ഇനി മത്സരിക്കാനില്ലെന്നും നാലകത്ത് സൂപ്പി മലപ്പുറത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.