മുതലെടുക്കന്നവരോട് ജാഗ്രത കാട്ടണം. ലൗ ജിഹാദോ, നാര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരാണ്. സിഎസ്ഐ സഭയുടെ നിലപാട് സമാധാനം ആണെന്നും വൈദികൻ വ്യക്തമാക്കി.

കോട്ടയം: മതസൗഹാര്‍ദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുതെന്ന ആഹ്വാനവുമായി താഴത്തങ്ങാടി ഇമാമുമായി ചേർന്ന് സിഎസ്ഐ ബിഷപ്പിന്റെ സംയുക്ത വാർത്താസമ്മേളനം. കോട്ടയം താഴത്തങ്ങാടി ഇമാമുമായി ചേർന്നാണ് സിഎസ്ഐ ബിഷപ്പ് മലയിൽ കോശി ചെറിയാൻറെ സംയുക്ത വാർത്താസമ്മേളനം. മതേതരത്വം ഉയർത്തിപ്പിടിക്കാൻ ആണ് സംയുക്ത വാർത്താസമ്മേളനം എന്നാണ് സഭയുടെ നിലപാട്. 

YouTube video player

എല്ലാ തെറ്റായ പ്രവണതകളേയും എതിർക്കപ്പെടണമെന്ന് പറയുമ്പോഴും പാലാ ബിഷപ്പിന്റെ പ്രസംഗത്തോട് പ്രതികരിക്കാനില്ലെന്നാണ് സിഎസ്ഐ ബിഷപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

സൗഹാര്‍ദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുതെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പലരുമുണ്ടാകുമെന്നും സംയുക്തവാർത്താസമ്മേളനത്തിൽ മതനേതാക്കൾ മുന്നറിയിപ്പ് നൽകി. മുതലെടുക്കന്നവരോട് ജാഗ്രത കാട്ടണം. ലൗ ജിഹാദോ, നാര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരാണ്. സിഎസ്ഐ സഭയുടെ നിലപാട് സമാധാനം ആണെന്നും ബിഷപ്പ് മലയിൽ കോശി ചെറിയാൻ വ്യക്തമാക്കി. അഭിപ്രായ പ്രകടനത്തിന് ബിഷപ്പിന് സ്വാതന്ത്ര്യമുണ്ടെന്നാണ് വാർത്താസമ്മേളനത്തിൽ സിഎസ്ഐ സഭ സ്വീകരിച്ച നിലപാട്. 

പ്രദേശത്തിന്റെ സമാധാനം നിലനിര്‍ത്തണം, പ്രസ്താവനയുടെ പേരിൽ റാലിയും ജാഥയും നടത്തരുതെന്ന് ഇരു മത നേതാക്കളും ആവശ്യപ്പെട്ടു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona