Asianet News MalayalamAsianet News Malayalam

നവ കേരള സദസ്സ്: വയനാട്ടില്‍ 20388 പരാതികൾ, തീർപ്പാക്കിയത് 5 ശതമാനത്തിൽ താഴെ മാത്രം

തീർപ്പാക്കിയത് 500ൽ താഴെ മാത്രം. അതായത് 5 ശതമാനത്തിൽ താഴെ. 

nava kerala sadas wayanad below five percent complaints solved SSM
Author
First Published Dec 24, 2023, 11:39 AM IST

വയനാട്: വയനാട്ടിലെ നവ കേരള സദസ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ, കിട്ടിയ പരാതികളിൽ തീർപ്പാക്കിയത് 5 ശതമാനത്തിൽ താഴെ മാത്രം. ബഹുഭൂരിപക്ഷം പരാതികളും സംസ്ഥാന തലത്തിൽ തീർപ്പാക്കേണ്ടവയെന്നാണ് വിവരം. ഇടയ്ക്ക് സെർവർ ഡൗൺ ആയതും പരാതികളിലെ വൈവിധ്യവും പരിഹാരം അകലെയാക്കുകയാണ്.

​നവംബർ 23ന് മന്ത്രിസഭ ബസ്സിലേറി ചുരംകയറി വയനാട്ടിൽ എത്തി. പെരുമഴ പെയ്തുണ്ടായ ചളിയിൽ വരി നിന്ന് പരാതി കൊടുത്തവർ. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിലായി 20388 പരാതികൾ. ഡിസംബർ നാലോടെ, കിട്ടിയ പരാതികളെല്ലാം നവകരേള സദസ്സിന്‍റെ പോർട്ടലിലേക്ക് അപ്ലോഡ് ചെയ്തു. എന്നാൽ തീർപ്പാക്കിയത് 500ൽ താഴെ മാത്രം. അതായത് 5 ശതമാനത്തിൽ താഴെ. 

ഭൂമി, പട്ടയം വിഷയങ്ങളാണ് പരാതിക്കെട്ടുകളിൽ കൂടുതൽ. മിക്കതും സംസ്ഥാന തലത്തിൽ തീർപ്പാക്കേണ്ടവ. എത്ര പരാതികളില്‍ തീര്‍പ്പാക്കിയെന്ന കൃത്യമായ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios