കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ നവജോത് സിംഗ് കൗർ. 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെയാണ് കോൺഗ്രസ് മുഖ്യമന്ത്രിയാക്കുന്നതെന്ന് വിമർശനം

ദില്ലി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ നവജോത് സിംഗ് കൗർ. 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെയാണ് കോൺഗ്രസ് മുഖ്യമന്ത്രിയാക്കുന്നതെന്നാണ് നവജോത് കൗറിന്‍റെ ആരോപണം. നേതൃത്വത്തിന് നൽകാൻ പണം കൈയിലില്ലെന്നും സിദ്ദുവിനെ പാർട്ടി ചതിച്ചു, നേതാക്കൾ വാത്സല്യം കാട്ടിയതല്ലാതെ പാർട്ടിയിൽ ഉയർത്തിയില്ല. പഞ്ചാബിന്‍റെ നവീകരണം സിദ്ദുവിനെ ഏത് പാർട്ടി ഏൽപിക്കുന്നോ അവർക്കൊപ്പം നിൽക്കുമെന്നും നവജോത് കൗർ വ്യക്തമാക്കി.

നവജോത് കൗറിന്‍റെ വിമർശനത്തിന് പിന്നാലെ ആരോപണം ഏറ്റെടുത്തിരിക്കുകയാണ് ബിജെപി. സ്യൂട്ട് കേസിൽ കിട്ടുന്ന പണം സോണിയയുടെയും രാഹുലിന്‍റെയും ആഡംബര ജീവിതത്തിന് വേണ്ടിയെന്നാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ ആരോപണം. കൂടാതെ, ഹരിയാന, ബിഹാർ തെരഞ്ഞെടുപ്പുകളിൽ പണം വാരിയെന്നും ഓരോ തെരഞ്ഞെടുപ്പും ഗാന്ധി കുടുംബത്തിന് കൊയ്ത്ത് കാലമാണെന്നും ഭണ്ഡാരി ആരോപിച്ചു.

YouTube video player