സ്ഥാനാർത്ഥി, സീറ്റ് ചർച്ചകൾ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് എൽഡിഎഫ് ശ്രമം. ഇത് മനസിലാക്കിയ മാണി സി കാപ്പൻ  കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയ എഐസിസി വക്താവ് താരിഖ് അൻവറുമായികൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

കോട്ടയം: പാലാ സീറ്റിനെ ചൊല്ലി എൽഡിഫിലും എൻസിപിയിലുമുയർന്ന പ്രശ്നങ്ങളിൽ സമവായ ശ്രമത്തിനുള്ള സാധ്യത മങ്ങി. കേരളത്തിലെത്തുന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും രണ്ട് തവണ അനുമതി നിഷേധിച്ചു.

നേരത്തെ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ചർച്ച നടത്തിയ എൻസിപി സംസ്ഥാന നേതാക്കൾ ഇടതുമുന്നണിയിൽ ഉറച്ച് നിൽക്കുമെന്ന് ആവർത്തിച്ചിരുന്നു. നാല് സീറ്റിൽ തന്നെ മത്സരിക്കുമെന്ന് സംസ്ഥാന നേതാക്കളും പ്രതികരിച്ചു. എന്നാൽ അതിന് ശേഷമാണ് മുഖ്യമന്ത്രി ചർച്ചയ്ക്ക് സമയമനുവദിക്കാത്തതടക്കം ഉണ്ടായത്. ഇതോടെ പാലാ സീറ്റിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഏറെ കുറേ ഉറപ്പായി. 

സ്ഥാനാർത്ഥി, സീറ്റ് ചർച്ചകൾ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് എൽഡിഎഫ് ശ്രമം. ഇത് മനസിലാക്കിയ മാണി സി കാപ്പൻ കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയ എഐസിസി വക്താവ് താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. പാലാ സീറ്റിൽ കാപ്പനെ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്നും കാപ്പൻ വന്നാൽ സ്വീകരിക്കുമെന്നും നേരത്തെ ചില യുഡിഎഫ് നേതാക്കളും പ്രതികരിച്ചിരുന്നു. നിലവിൽ എൻസിപി എൽഡിഎഫിൽ ഉറച്ച് നിൽക്കാനും മാണി സി കാപ്പൻ മുന്നണി വിടാനുമുള്ള സാധ്യതകളാണുള്ളത്.