ഏത് നേതാവ് പോയാലും ചെറിയ തോതിൽ ക്ഷീണമുണ്ടാകും. മാണി സി. കാപ്പന്റെ കൂടെ എത്ര ജില്ല നേതാക്കളുണ്ടെന്നുള്ള അവകാശവാദം കണ്ടറിയാമെന്നും അദ്ദേഹം വ്യക്തമാക്കി

കൊച്ചി: എൻസിപി ഇടതുമുന്നണിയിൽ തുടരുമെന്ന് ടിപി പീതാംബരൻ മാസ്റ്റർ. ദേശീയ നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി. മാണി സി കാപ്പൻ പാർട്ടി വിട്ട് പോയാൽ നടപടിയുണ്ടാകും. മാണി സി കാപ്പൻ ഇല്ലാത്തത് പാലായിൽ ക്ഷീണം ഉണ്ടാക്കിയേക്കും. ഏത് നേതാവ് പോയാലും ചെറിയ തോതിൽ ക്ഷീണമുണ്ടാകും. മാണി സി. കാപ്പന്റെ കൂടെ എത്ര ജില്ല നേതാക്കളുണ്ടെന്നുള്ള അവകാശവാദം കണ്ടറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred