തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായർ അതേ പേരിൽ തന്നെ ബാലറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ന് വീണ്ടും വരണാധികാരിക്ക് മുന്നിലെത്തും
കൊച്ചി: തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായർ അതേ പേരിൽ തന്നെ ബാലറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ന് വീണ്ടും വരണാധികാരിക്ക് മുന്നിലെത്തും. ഹൈക്കോടതി നിർദേശപ്രകാരമാണ് അഞ്ജലി നായർ വീണ്ടും വരണാധികാരിക്ക് മുന്നിലെത്തുന്നത്. സ്ഥാനാർത്ഥിയുടെ ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു. കമ്മീഷൻ പ്രസിദ്ധീകരിച്ച മത്സരാർത്ഥികളുടെ പട്ടികയിലും ഇവിഎമ്മിലും അഞ്ജലി പി.വി എന്ന പേരിന് പകരം അഞ്ജലി നായർ എന്ന പേര് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്ഥാനാർത്ഥി ഹർജി നൽകിയത്. പൊതുജനങ്ങൾക്കും പോസ്റ്ററുകളിലും അഞ്ജലി നായർ എന്ന പേരിലാണ് പരിചിതയെന്നും ഇവിഎമ്മിൽ മറ്റൊരു പേരെന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.


