1977 മുതലുള്ള എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച ശേഷം ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട് എന്നാണ് ഫ്ലെക്സിലുള്ളത്. നേരത്തെ ഗുരുവായൂരിൽ മുന്നണികൾ മുസ്ലിം സ്ഥാനാർത്ഥികളെ മാത്രമേ നിർത്താറുള്ളൂ എന്ന വിവാദ പരാമർശം ഗോപാലകൃഷ്ണൻ നടത്തിയിരുന്നു.

തൃശൂർ: ഗുരുവായൂരിൽ വീണ്ടും വിവാദ ഫ്ലെക്സ് ഉയർത്തി എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. 1977 മുതലുള്ള എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച ശേഷം ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട് എന്നാണ് ഫ്ലെക്സിലുള്ളത്. നേരത്തെ ഗുരുവായൂരിൽ മുന്നണികൾ മുസ്ലിം സ്ഥാനാർത്ഥികളെ മാത്രമേ നിർത്താറുള്ളൂ എന്ന വിവാദ പരാമർശം ഗോപാലകൃഷ്ണൻ നടത്തിയിരുന്നു. ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് സ്വീകരിച്ച നടപടി അറിയിക്കാൻ രണ്ടുമാസം സമയം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കലക്ടറുടെ റിപ്പോർട്ട് തേടി ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പിന്നാലെയാണ് തന്റെ വാദങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ഫ്ലെക്സുമായി ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player