എൻഡിഎ സെക്രട്ടറിയേറ്റ് വളയൽ സമരം തുടരുന്നു; ജെ.പി. നദ്ദ രാവിലെ ഉദ്ഘാടനം ചെയ്യും
വിലക്കയറ്റം, അഴിമതി തുടങ്ങിയവ ഉന്നയിച്ചാണ് സമരം. സമരത്തിനു ശേഷം ചേരുന്ന എൻഡിഎ, ബിജെപി നേതൃ യോഗങ്ങളിലും നദ്ദ പങ്കെടുക്കും. ലോക് സഭ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എൻഡിഎ സെക്രട്ടറിയേറ്റ് വളയൽ തുടരുന്നു. ഇന്നലെ രാത്രി 8 മണിയോടെ തുടങ്ങിയ സമരം ഇന്ന് രാവിലെ കൂടുതൽ ഗേറ്റുകളിലേക്ക് വ്യാപിപ്പിക്കും. ബിജെപി ദേശീയ അധ്യക്ഷൻ
ജെ.പി. നദ്ദ രാവിലെ 11 മണിക്ക് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും. വിലക്കയറ്റം, അഴിമതി തുടങ്ങിയവ ഉന്നയിച്ചാണ് സമരം. സമരത്തിനു ശേഷം ചേരുന്ന എൻഡിഎ, ബിജെപി നേതൃ യോഗങ്ങളിലും നദ്ദ പങ്കെടുക്കും. ലോക് സഭ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും.