നെടുമങ്ങാട് ബസ് അപകടം; ഡ്രൈവർ അരുണ്‍ ദാസ് അറസ്റ്റിൽ; അലക്ഷ്യമായി വാഹനമോടിച്ചെന്ന് കേസ്

അലക്ഷ്യമായി വാഹനം ഓടിച്ച് ജീവൻ നഷ്ടപ്പെടുത്തിയതിന് കേസ് എടുത്തിരിക്കുന്നത്. 

Nedumangad bus accident Driver Aruldas arrested A case of negligent driving

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് (34) ആണ് അറസ്റ്റിൽ ആയത്. അലക്ഷ്യമായി വാഹനം ഓടിച്ച് ജീവൻ നഷ്ടപ്പെടുത്തിയതിന് കേസ് എടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വെച്ച് അപകടത്തിൽപെട്ടത്. അപകടത്തിൽ 60 വയസുള്ള ദാസിനി മരിച്ചിരുന്നു.നിരവധി പേർക്ക് പരിക്കേറ്റു. നിസാര പരിക്കേറ്റവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios