Asianet News MalayalamAsianet News Malayalam

കരളുമായി ആംബുലൻസ്, കരിപ്പൂ‍രിൽ നിന്ന് ആസ്റ്റ‍‍ർ മിംസ് വരെ വഴിയൊരുക്കാം...

എയർപോർട്ട് മുതൽ ആശുപത്രി വരെ വാഹനങ്ങൾ വഴിമാറി സൗകര്യം ഒരുക്കണം എന്ന് പൊലീസ് അറിയിച്ചു. കരൾ എത്തിക്കുന്നത് സ്വകാര്യ വിമാനത്തിലാണ്. 

need way for ambulance starts from karipur to aster
Author
Kozhikode, First Published Oct 23, 2021, 5:09 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ കരൾ കോഴിക്കോട് ആസ്റ്റർ മിംസിലേക്ക് എയർ ലിഫ്റ്റ് ചെയ്യുന്നു. കരളും വഹിച്ചുള്ള പ്രത്യേക വിമാനം വൈകിട്ട് 5 മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തും. എയർപോർട്ട് മുതൽ ആശുപത്രി വരെ വാഹനങ്ങൾ വഴിമാറി സൗകര്യം ഒരുക്കണം എന്ന് പൊലീസ് അറിയിച്ചു. KL 11 BF 7083 എന്ന ആംബുലൻസിലാണ് ശസ്ത്രക്രിയയ്ക്കായി കരൾ എത്തിക്കുന്നത്. 

സർക്കാരിന്റെ എയർ ആംബുലൻസ് വിട്ടുകിട്ടിയില്ല, അതിനാൽ കരൾ എത്തിക്കുന്നത് സ്വകാര്യ വിമാനത്തിലാണ്. തിരക്കുണ്ടാകുവാന്‍ സാധ്യതയുള്ള സമയമായതിനാല്‍ ആംബുലന്‍സിന് തടസ്സമില്ലാതെ പോകുവാന്‍ വഴിയൊരുക്കിക്കൊടുക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുന്നത് ഉപകാരമായിരിക്കുമെന്നും മുൻ എംഎൽഎ വി ടി ബൽറാം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. 

ബെൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

 

പ്രത്യേക ശ്രദ്ധയ്ക്ക്...

തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച വ്യക്തിയുടെ കരള്‍ എമര്‍ജന്‍സിയായി കോഴിക്കോട് ആസ്റ്റര്‍ മിംസിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നു. വൈകീട്ട് 4 മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് വരെ ആംബുലന്‍സിലാണ് കൊണ്ടുവരുന്നത്.

തിരക്കുണ്ടാകുവാന്‍ സാധ്യതയുള്ള സമയമായതിനാല്‍ ആംബുലന്‍സിന് തടസ്സമില്ലാതെ പോകുവാന്‍ വഴിയൊരുക്കിക്കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുന്നത് ഉപകാരമായിരിക്കും.

Follow Us:
Download App:
  • android
  • ios