അധികം വൈകാതെ സരോജിനിയമ്മയുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്ത് മകളും മരണത്തിന് കീഴടങ്ങി. 

തിരുവനന്തപുരം: പോലീസിനെതിരായ വാര്‍ത്തകള്‍ക്കിടെ (Kerala Police) കേരളാ പോലീസിന് അഭിമാനമായി തിരുവനന്തപുരത്തെ നേമം ജനമൈത്രി പോലീസ് (Janamaithri Police). വാടക കൊടുക്കാന്‍ ഗതിയില്ലാതെ ഇറക്കിവിട്ട വൃദ്ധമാതാവിനെയും പേരക്കുട്ടിയെയും കൈ ഒഴിയാതെ ചേർത്ത് പിടിച്ച് നേമം പോലീസ്. സരോജിനിയമ്മയുടെ ജീവിതം ഇതുപോലെയൊന്നുമായിരുന്നില്ല. മകളുടെ ഭര്‍ത്താവ് വിദേശത്ത് ബിസിനസ്സ് ചെയ്ത് നല്ല രീതിയില്‍ കുടുംബം മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ പിന്നീട് വിദേശത്ത് നിന്ന് അസുഖം ബാധിച്ച് വെറും കയ്യോടെ മടങ്ങേണ്ടി വന്നു.

മരിച്ചപ്പോൾ അവൻ നാട്ടിലായിരുന്നു. വിദേശത്തെ ബിസിനസിൽ നിന്ന് ഒരു പൈസ കിട്ടിയിട്ടില്ല. ഞങ്ങളെങ്ങനെ ജീവിക്കും? സരോജിനിയമ്മ ചോദിക്കുന്നു. നാട്ടിലെത്തി ചികില്‍സ തുടങ്ങിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അധികം വൈകാതെ സരോജിനിയമ്മയുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്ത് മകളും മരണത്തിന് കീഴടങ്ങി. ഇരുപത് വയസ്സ് പോലും പ്രായമില്ലാത്ത കൊച്ചുമകനെയും കൊണ്ട് നേമത്തെ വാടകവീട്ടിലായിരുന്നു താമസം. ഭക്ഷണത്തിന് പോലും വകയില്ലാതായി. താമസിച്ച വീട്ടിന്‍റെ വാടക മുടങ്ങി. വീട്ടില്‍ നിന്നും ഇറങ്ങിത്തരുന്നില്ലെന്ന പരാതിയുമായി വീട്ടുടമസ്ഥന്‍ എത്തി. തങ്ങളെ ഇറക്കി വിടരുതെന്ന് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി സരോജിനിയമ്മ എത്തിയത് നേമം പോലീസ് സ്റ്റേഷനിലെ ജനമൈത്രി പിആര്‍ഒ ആയ ഷീജാ ദാസിന്‍റെ കയ്യില്‍.

കാലാവസ്ഥ തുണച്ചില്ല; തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

ജീവിതം വല്ലാതെ വഴിമുട്ടി നിന്ന ഘട്ടത്തിലാണ് ഞങ്ങൾ അവിടെ എത്തിയതും വാടകക്ക് വീടെടുത്ത് കൊടുക്കുന്നതും സ​ഹായിക്കുന്നതും. നേമം ജനമൈത്രി പിആര്‍ഒ ഷീജാ ദാസിന്റെ വാക്കുകൾ. ജനമൈത്രി പോലീസ് എന്നത് കൊണ്ട് എന്താണോ അര്‍ത്ഥമാക്കുന്നത് അത് ആ നിമിഷം മുതല്‍ സിഐ ആര്‍ രഗീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നേമം പോലീസ് ഒന്നായി നടപ്പാക്കി തുടങ്ങി. മധ്യസ്ഥ ചര്‍ച്ച നടത്തി രണ്ട് കക്ഷികളെയും പറഞ്ഞുവിടുകയായിരുന്നില്ല. മറ്റൊരു വാടക വീട് കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം പോലീസുകാര്‍ തന്നെ തുടങ്ങി. 

ഒടുവിലിതാ ഈ വീട് സ്വന്തം നിലയ്ക്ക് അഡ്വാന്‍സും കൊടുത്ത് സരോജിനിയമ്മയ്ക്ക് കൈമാറി. കഴിഞ്ഞ ദിവസം സരോജിനിയമ്മയും കൊച്ചുമകനും ഇവിടേക്ക് താമസം മാറി. നന്നായി പഠിച്ച് ജോലി നേടണമെന്നാണ് കൊച്ചുമകന്‍ സഞ്ജയ് യുടെ ആഗ്രഹം. നിത്യച്ചെലവിനായി പെട്രോള്‍ പമ്പില്‍ പോകുന്നു. പോയില്ലെങ്കില്‍ അമ്മൂമ്മ പട്ടിണിയാകും. നല്ല നിലയില്‍ ജീവിച്ച സഞ്ജയ്ക്ക് പെട്ടന്നൊരുദിവസം അച്ഛനും അമ്മയും മരിച്ചുപോയതിന്‍റെ ഞെട്ടല്‍ ഇതുവരെയും വിട്ടുമാറിയില്ല. ഇവര്‍ക്ക് പട്ടിണിയില്ലാതെ ജീവിക്കണമെങ്കില്‍ സഹായിക്കാന്‍ പറ്റുന്നവര്‍ ഒന്ന് കൈകോര്‍ക്കണം.

YouTube video player