സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൻറെ വിചാരണ നടപടികൾ അടുത്തമാസം ആരംഭിക്കും. അച്ഛൻറേയും മുത്തശ്ശിയുടേയും കൊലപാതകത്തിൽ പ്രതിക്ക് നല്ല ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുധാകരൻറെ മക്കളായ അതുല്യയും അഖിലയും പറഞ്ഞു.

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ ഇരട്ടക്കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം. ആദ്യ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രതി ചെന്താമര. സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൻറെ വിചാരണ നടപടികൾ അടുത്തമാസം ആരംഭിക്കും. അച്ഛൻറേയും മുത്തശ്ശിയുടേയും കൊലപാതകത്തിൽ പ്രതിക്ക് നല്ല ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുധാകരൻറെ മക്കളായ അതുല്യയും അഖിലയും പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും സുധാകരൻ്റെ മക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വളരെ ബുദ്ധിമുട്ടിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് സുധാകരൻ്റേയും ലക്ഷ്മിയുടേയും മക്കൾ പറയുന്നു. കുറേ വാ​ഗ്ദാനങ്ങൾ ലഭിച്ചിരുന്നു. ചെന്നിത്തല പണം തന്ന് സഹായിച്ചിരുന്നു. സർക്കാരിൽ നിന്നുള്ള ധനസഹായത്തെ കുറിച്ച് വാർത്തകളിൽ മാത്രമാണ് അറിഞ്ഞത്. ഇതുവരേയും യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും മക്കൾ പറയുന്നു. മക്കൾ രണ്ടുപേരും തന്റെ കൂടെയാണ് താമസമെന്നും പണം നൽകിയില്ലെങ്കിലും കുട്ടികൾക്ക് എന്തെങ്കിലും ഒരു കൈ തൊഴിൽ സഹായമെങ്കിലും ലഭിച്ചാൽ മതിയെന്നും സജിതയുടെ അമ്മയും പ്രതികരിച്ചു.

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസ്, ചെന്താമരക്ക് ഇരട്ട ജീവപര്യന്തം

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവു ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചിരുന്നു. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. രണ്ടു വകുപ്പുകളിലായാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് (201) അഞ്ചു വര്‍ഷം തടവ് ശിക്ഷയും കാല്‍ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.

YouTube video player