'അഭിപ്രായപ്രകടനത്തിന്റെ പേരിൽ, ഒരു മാധ്യമ പ്രവർത്തകന്റെ മേൽ കേസെടുക്കുകയെന്നത് ഭീഷണിയ്ക്ക് സമാനമാണ്.'

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോൺ ചാനൽ ചർച്ചയ്ക്കിടെ ഉയർത്തിയ ഒരു ചോദ്യത്തെ, അക്രമാഹ്വാനമായി ചിത്രീകരിച്ചു കേസെടുത്ത കേരളാ പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ഇന്ത്യ. അഭിപ്രായപ്രകടനത്തിന്റെ പേരിൽ, ഒരു മാധ്യമ പ്രവർത്തകന്റെ മേൽ കേസെടുക്കുകയെന്നത് ഭീഷണിയ്ക്ക് സമാനമാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ അന്തരീക്ഷമൊരുക്കുക എന്ന കേരളസർക്കാറിന്റെ പ്രഖ്യാപിതനയത്തിന് വിരുദ്ധമാണ് പൊലീസ് നടപടി. ഇത്തരം പൊലീസ് നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ആവശ്യപ്പെട്ടു. 

എളമരത്തിൻ്റെ പരാതിയിൽ വിനു വി ജോണ്‍ പൊലീസിന് മൊഴി നൽകി: കേസെടുത്തത് ന്യൂസ് അവറിലെ പരാമര്‍ശത്തിൻ്റെ പേരിൽ

വിനു വി ജോണിനെ ചോദ്യം ചെയ്യാൻ പൊലീസ്: ദേശീയ മാധ്യമങ്ങളിൽ ചര്‍ച്ചയായിട്ടും പ്രതികരിക്കാതെ സിപിഎം

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

കേരളത്തിലെ

ഏഷ്യാനെറ്റ് ന്യൂസ്‌ ആങ്കർക്കെതിരെയുള്ള പോലീസ്കേസ് അവസാനിപ്പിക്കണമെന്ന് NWMI.

------------------------------------------------------------------------

ഏഷ്യാനെറ്റ് ന്യൂസ്ചാനലിലെ ആങ്കർ വിനു വി ജോൺ ചാനൽചർച്ചയ്ക്കിടെ ഉയർത്തിയ ഒരു ചോദ്യത്തെ, അക്രമാഹ്വാനമായി ചിത്രീകരിച്ചു, കേസെടുത്ത കേരളാപോലീസ്നടപടി തീർത്തും പ്രതിഷേധാർഹമാണ്.

മാധ്യമപ്രവർത്തനത്തിലള്ള കടന്നുകയറ്റമായിട്ടേ ഈ കേസ് കാണാനാവൂ. അഭിപ്രായപ്രകടനത്തിന്റെ പേരിൽ, ഒരു മാദ്ധ്യമപ്രവർത്തകന്റെ മേൽ, IPC സെക്ഷൻ 504 ചുമത്തി കേസെടുക്കുകയെന്നത് ഭീഷണിയ്ക്ക് സമാനമാണ്. സ്വതന്ത്രമാധ്യമപ്രവർത്തനത്തിന്റെ അന്തരീഷമൊരുക്കുക എന്ന കേരളസർക്കാറിന്റെ പ്രഖ്യാപിതനയത്തിന് കടകവിരുദ്ധമാണ് പോലീസ്നടപടി എന്ന് ആർക്കും നിസ്സംശയം വ്യക്തമാണ്.

നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ - ഇന്ത്യ (NWMI ) ഈ നടപടിയെ ദൃഢമായി അപലപിക്കുന്നു. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെ, കൂച്ചുവിലങ്ങിടുന്ന ഇത്തരം പോലീസ് നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

#

Network of Women in Media India (NWMI)