Asianet News MalayalamAsianet News Malayalam

5 പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തി, ഹോട്ട്സ്പോട്ടുകള്‍ 121 ആയി

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായതിൽ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. 27 പേർ വിദേശത്ത് നിന്നും 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് കേരളത്തിലെത്തിയത്. 

new hotspots in kerala
Author
Thiruvananthapuram, First Published Jun 1, 2020, 6:22 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 5 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലക്കാട് കണ്ണൂർ ജില്ലകളിലെ പ്രദേശങ്ങളാണ് ഹോട്സ്പോട്ടുകളായത്‍. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്സ്പോട്ടുകൾ 121 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായതിൽ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. 27 പേർ വിദേശത്ത് നിന്നും 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് കേരളത്തിലെത്തിയത്. 

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ്; 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവര്‍

അതേ സമയം ഇന്ന് 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസർകോട് 14, മലപ്പുറം 14, തൃശ്ശൂർ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറണാകുളം മൂന്ന്, ആലപ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന്
എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍. രോഗം സ്ഥിരീകരിച്ചവരില്‍ മറ്റ് രണ്ട് പേരില്‍ ഒരാൾ എയർ ഇന്ത്യ സ്റ്റാഫും മറ്റൊരാൾ ഹെൽത്ത് വർക്കറുമാണ്. 

 

Follow Us:
Download App:
  • android
  • ios