തിരുവനന്തപുരം: പുതിയ കേരളാ ഗവർണറായി ചുമതലയേൽക്കാൻ മുൻകേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തെത്തി. അദ്ദേഹത്തെ മന്ത്രി കെ ടി ജലീൽ സ്വീകരിച്ചു. നിയുക്ത ​ഗവർണർക്കുള്ള നാഷണൽ സല്യൂട്ട് കേരളാ പൊലീസ് നൽകി. 

മന്ത്രിമാരായ എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ഇ ചന്ദ്രശേഖരൻ എന്നിവരും മറ്റ് ഉദ്യോ​ഗസ്ഥരും ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിച്ചു. അല്പസമയത്തിനകം അദ്ദേഹം രാജ് ഭവനിലേക്ക് പോകും. കേരളത്തിന്റെ 22-ാംമത്തെ ​ഗവർണറായി നാളെയാകും ആരിഫ് മുഹമ്മദ് ഖാൻ ചുമതല ഏൽക്കുന്നത്. രാജ് ഭവനിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെയാണ് മുൻ ​ഗവർണർ പി സദാശിവത്തിന് സർക്കാർ യാത്ര അയപ്പ് നൽകിയത്.

Read Also:മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്‍റെ പുതിയ ഗവർണർ