വാർഡ് തലത്തിൽ പരിശോധന നടത്തണം. പരിശോധന നടത്തേണ്ടത് വാർഡ് അംഗം,വില്ലേജ് ഓഫിസർ,വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ചേർന്നാകണം

തിരുവനന്തപുരം : ബഫർസോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ.2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർസോൺ ഭൂപടം ഉടൻ പുറത്തുവിടും. വിട്ടുപോയ നിർമിതികൾ കൂട്ടിച്ചേർക്കാനും നിർദേശം നൽകി.

പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗം വിളിക്കണം.പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് തുടങ്ങണം. വാർഡ് തലത്തിൽ പരിശോധന നടത്തണം. പരിശോധന നടത്തേണ്ടത് വാർഡ് അംഗം,വില്ലേജ് ഓഫിസർ,വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ചേർന്നാകണം. നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശ, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്‍റുമാരുമായി ചേർന്ന ഓൺലൈൻ ആയി ചേർന്ന യോഗത്തിലാണ് നിർദേശം.

'പഴയ റിപ്പോർട്ട് നൽകരുത്, കോടതിയിൽ സമയം നീട്ടി ചോദിക്കണം; ബഫർ സോൺ പ്രഖ്യാപിച്ചിടത്തെല്ലാം സർവേ വേണം: സതീശൻ