Asianet News MalayalamAsianet News Malayalam

കാർഷിക ഉൽപ്പന്ന വിപണനത്തിനായി കർഷകർക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിക്കും: മന്ത്രി പി പ്രസാദ്

കേരളത്തിൽ പച്ചക്കറി കൃഷിക്ക് സ്വയം പര്യാപ്തമാക്കാൻ ജനകീയ ക്യാമ്പയിൻ ഉടൻ ആരംഭിക്കുമെന്നും മന്ത്രി സമ്മേളനത്തിൽ വ്യക്തമാക്കി.

New online platform will be launched for farmers to market agricultural produce Minister P Prasad
Author
First Published May 25, 2024, 9:05 PM IST

തിരുവനന്തപുരം: ഇന്ത്യയിലെ കാർഷിക മേഖലയിൽ ഇന്ന് ഉണ്ടാകുന്ന ഏത് പ്രതിസന്ധിയും ഇന്ത്യൻ ജനതയുടെ നഷ്ടമാണ് എന്നും കർഷകർക്ക് വരുമാനം ഉറപ്പാക്കാൻ വിപണന സംവിധാനത്തിനായി ഓൺലൈന്റെ സോഫ്റ്റ് വെയർ തയ്യാറാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. 

കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷന്റെ 58-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനായി കാർഷിക ഉൽപ്പന്ന വിപണിത്തിനായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം കേരള കൃഷിവകുപ്പ് ആരംഭിക്കാൻ പോവുകയാണെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം തന്നെ കേരളത്തിൽ പച്ചക്കറി കൃഷിക്ക് സ്വയം പര്യാപ്തമാക്കാൻ ജനകീയ ക്യാമ്പയിൻ ഉടൻ ആരംഭിക്കുമെന്നും മന്ത്രി സമ്മേളനത്തിൽ വ്യക്തമാക്കി.

കർഷകരുടെ വിളകൾക്ക് കാലാവസ്ഥ വ്യതിയാനം മുഖേന ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിധിയില്ലാതെ നഷ്ടപരിഹാരം നൽകുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു. നിലം നികത്തലിന് വകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകുന്ന ഏത് സമ്മർദ്ദത്തെയും അതിജീവിക്കാൻ വകുപ്പ് കൂടെ ഉണ്ടാകും എന്ന് അദ്ദേഹം യോഗത്തെ അറിയിച്ചു. ഇന്ന് നിലവിലുണ്ടാകുന്ന നിലവും തണ്ണീർത്തടങ്ങളും നിലനിർത്തേണ്ടത് ഒരു സമൂഹത്തോട് ചെയ്യേണ്ടുന്ന പ്രതിബദ്ധതയാണ്.

സമ്മേളനത്തിൽ ജോയിന്റ്  കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ ചെയർമാൻ കെ ഷാനവാസ് ഖാൻ ട്രഷറർ കെപി ഗോപകുമാർ വൈസ് ചെയർപേഴ്സൺ സുഗതകുമാരി എം എസ്  സി സുനു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി അനീഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി ധനുഷ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് പി എ റെജീബ് പ്രമേയങ്ങൾ  അവതരിപ്പിച്ചു. ക്രെഡൻഷ്യൽ റിപ്പോർട്ട് സി ശ്രീകാന്ത് അവതരിപ്പിച്ചു. സമ്മേളനത്തിൽ നന്ദി പ്രമേയം  ഗിരീഷ് എം പിള്ളയും നന്ദി പി ഷാജി കുമാറും രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി പി ഹരേന്ദ്രനാഥ് പ്രസിഡന്റ് സി അനീഷ് കുമാർ ജനറൽ സെക്രട്ടറി സി ശ്രീകാന്ത് ബി പ്രമിത പി എ റജീബ് എന്നിവർ വൈസ് പ്രസിഡന്റ് മാരായും എ അജയകുമാർ എ പി കുഞ്ഞാലിക്കുട്ടി വി പ്രശാന്ത് എന്നിവർ സെക്രട്ടറിമാരായും പി ധനുഷ് ട്രഷറർ ആയും  തിരഞ്ഞെടുക്കപ്പെട്ടു.

'എല്ലാം ശരിയാകുന്നുണ്ട്', 2016 ലെ കുറിപ്പ് പിണറായിയെ ഓർമ്മിപ്പിച്ച് സതീശൻ; 'രാജേഷിനൊപ്പം റിയാസും സംശയ നിഴലിൽ'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios