Asianet News MalayalamAsianet News Malayalam

പുതിയ പൊലീസ് മേധാവിയെ നാളെ അറിയാം, നിലവിൽ സാധ്യത അനിൽകാന്തിന്

സുധേഷ് കുമാർ, അനിൽകാന്ത്, ബി സന്ധ്യ. യുപിഎസ്‍സി സംസ്ഥാന സർക്കാരിന് അയച്ച മൂന്നുപേരുടെ പട്ടികയിൽ ഒടുവിൽ കിട്ടുന്ന വിവരം അനുസരിച്ച് മുൻഗണന അനിൽകാന്തിൻ്റെ പേരിന്.

new police chief to be decided in cabinet meeting on Wednesday
Author
Trivandrum, First Published Jun 29, 2021, 7:10 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. മൂന്ന് പേരുടെ പട്ടികയിൽ നിന്നും അനിൽകാന്തിനെ നിയമിക്കാനാണ് സാധ്യത. പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ വെള്ളിയാഴ്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിക്കും. സൂസൻ കോടിക്കാണ് നിലവിൽ സാധ്യത

സുധേഷ് കുമാർ, അനിൽകാന്ത്, ബി സന്ധ്യ. യുപിഎസ്‍സി സംസ്ഥാന സർക്കാരിന് അയച്ച മൂന്നുപേരുടെ പട്ടികയിൽ ഒടുവിൽ കിട്ടുന്ന വിവരം അനുസരിച്ച് മുൻഗണന അനിൽകാന്തിൻ്റെ പേരിന്. ആദ്യത്തെ വനിതാ പൊലീസ് മേധാവിയെന്ന നിലയിൽ സന്ധ്യ എത്തുമെന്നായിരുന്നു നേരത്തെയുയർന്ന സൂചന. പക്ഷെ സർക്കാർ ഇപ്പോൾ സജീവമായി പരിഗണിക്കുന്നത് റോഡ് സേഫ്റ്റി കമ്മീഷണർ തസ്തികയിൽ ഉള്ള അനിൽകാന്തിനെ. 

ദാസ്യപ്പണി വിവാദത്തിൽ പെട്ടതാണ് സുദേഷിന്റെ സാധ്യതയ്ക്ക് മങ്ങലേല്പിച്ചത്. നാളെ ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുത്ത് ഉടൻ ഉത്തരവിറക്കും. വൈകീട്ട് ബെഹ്റയിൽ നിന്നും ബാറ്റൺ ഏറ്റുവാങ്ങി പുതിയ പൊലീസ് മേധാവി ചുമതലയേൽക്കും.

ഡിജിപിക്കൊപ്പം കാത്തിരിക്കുന്ന മറ്റൊരു നിയമനം ജോസഫൈന് പകരം വരുന്ന വനിതാ കമ്മീഷൻ അധ്യക്ഷ ആരെന്നതാണ്. സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടുമായ സൂസൻ കോടിയുടെ പേരിനാണ് പരിഗണന. സി എസ് സുജാത, ടി എൻ സീമ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios