അന്തരിച്ച അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ നാല്പതാം ചരമദിനാചരണം ഇന്നലെ കുറ്റപുഴയിലെ സഭാ ആസ്ഥാനത്ത് നടന്നു.

കോട്ടയം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള എപ്പിസ്കോപ്പൽ സിനഡ് ഇന്ന് രാവിലെ തിരുവല്ലയിലെ സഭ ആസ്ഥാനത്തു ചേരും. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓൺലൈൻ ആയും പങ്കെടുക്കും. പത്തേമുക്കാലോടെ പ്രഖ്യാപനം ഉണ്ടാകും. അന്തരിച്ച അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ നാല്പതാം ചരമദിനാചരണം ഇന്നലെ കുറ്റപുഴയിലെ സഭാ ആസ്ഥാനത്ത് നടന്നു. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. 

YouTube video player